കാലത്തിന്റെ മറവി അതിജീവിക്കുന്നവർ!

ോഴിക്കോട് ചേവായൂരിലെ ഗവണ്മെന്റ് കുഷ്ഠരോഗാശുപത്രി നൂറ്റിമുപ്പതോളം കുഷ്ഠരോഗികളുടെ പാര്‍പ്പിടമാണ്. ആയിരത്തിത്തൊള്ളായിരത്തിമൂന്ന് ഒക്ടോബര്‍ മുപ്പത്തിയൊന്നിനാണ് ഈ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചത്. ജര്‍മ്മന്‍ സുവിശേഷസംഘമായ ബാസല്‍മിഷന്‍ ആയിരുന്നു ആദ്യ നടത്തിപ്പുകാർ. പിന്നീട് സി. എസ്. ഐ (ചര്‍ച്ച് ഓഫ് സൌത്ത് ഇന്ത്യ) ഏറ്റെടുത്തു.  ആശുപത്രിയിലെ ഒരു ഡോക്ടർ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് രോഗികള്‍ നടത്തിയ സമരത്തിനുശേഷമാണ് ഈ സ്ഥാപനം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കുഷ്ഠരോഗം ഇല്ലായ്മ ചെയ്യപ്പെട്ടു എന്നതൊരു മിഥ്യാധാരണയാണെന്നും ഇന്നും ചികിത്സയ്ക്കായി ആളുകള്‍ എത്തുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. (എന്നാല്‍ രോഗബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്). മുപ്പത് കൊല്ലത്തിനു മുകളിലായി ഇവിടെത്തന്നെ ജീവിക്കുന്നവരാണ് അധികപങ്കും. ആഴ്ചാവസാനങ്ങളില്‍ ചര്‍മ്മരോഗ പരിശോധനയ്ക്കായി ഓ പി നടത്താറുണ്ട്. കുഷ്ഠരോഗം എന്ന പേര് പലരെയും പേടിപ്പെടുത്തുന്നതുകൊണ്ടാണിതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുവിശേഷസംഘകാലത്തുനിന്ന് ഒരു പള്ളിയും പിന്നീട് സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ പണി കഴിപ്പിച്ച ഒരു അമ്പലവും ഉണ്ട് ആശുപത്രി പരിസരത്ത്. പണ്ട് ഒരു വിദ്യാലയമുണ്ടായിരുന്നെങ്കിലും ഇപ്പോളത് പ്രവര്‍ത്തിക്കുന്നില്ല. മുൻപ് പതിനേഴ് വാര്‍ഡുകളുണ്ടായിരുന്നത് ഇപ്പോള്‍ പത്തായി കുറഞ്ഞു. ഇതില്‍ നാലെണ്ണം വനിതാ വാര്‍ഡുകളാണ്. അസുഖം ഭേദപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തസ്തികയില്‍ ജോലി ലഭ്യമാക്കാറുണ്ട്. കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ചികിത്സ തേടി എത്തുന്നുണ്ട്. ചിലര്‍ അസുഖം മൂർച്ഛിക്കുമ്പോൾ മാത്രമാണ് വരുന്നത്. താമസം, ഭക്ഷണം, ചികിത്സ എന്നിവ സർക്കാർ വക സൗജന്യമാണ്. കോഴിക്കോടിനു പുറമെ കേരളത്തില്‍, ആലപ്പുഴ നൂറനാടും, തൃശ്ശൂര്‍ കൊരട്ടിയിലും കുഷ്ഠരോഗാശുപത്രികളുണ്ട്.

കുഷ്ഠരോഗം ബാധിച്ചു കഴിഞ്ഞാല്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ബഹിഷ്കരിക്കുക എന്ന അവസ്ഥയ്ക്ക് ഇപ്പോള്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട് എന്നാണ് രോഗികളില്‍ ഭൂരിഭാഗം പേരുടെയും അഭിപ്രായം. പലരും വീട്ടുകാരെ കാണാന്‍ പോകുകയോ അല്ലെങ്കിൽ അവര്‍ വന്നു സന്ദര്‍ശിക്കുകയോ ചെയ്യുന്നു. ആശുപത്രിയിലെത്തുമ്പോൾ അന്തേവാസികളില്‍ ചിലര്‍ ടി വിയില്‍ സിനിമ കാണുകയായിരുന്നു, പുറത്ത് തകർത്തു പെയ്യുന്ന മഴയും. വാര്‍ഡുകളില്‍ മാത്രമല്ല ആശുപത്രി പരിസരത്തെവിടെയും മഴ ഒഴിച്ചു നിര്‍ത്തിയാല്‍ നിശ്ശബ്ദതയായിരുന്നു.അതിനെ ഭേദിച്ച്  ‘നമ്മള്‍’ സിനിമയിലെ പാട്ട് രണ്ട് ടി വി കളില്‍ നിന്നായി ഒരുമിച്ച് കേള്‍ക്കുന്നുണ്ടായിരുന്നു. രോഗത്തോട് പൊരുത്തപ്പെട്ടവരാണിവിടെ എല്ലാവരും. അല്ലെങ്കില്‍ അസാമാന്യമായ ചിട്ടയോടു കൂടി അതിനെ നേരിടുന്നവര്‍.

വിവരങ്ങള്‍ തന്നു സഹായിച്ചത്: ചന്ദ്രന്‍, വാര്‍ഡ് നമ്പര്‍ ഏഴ്.

റമദാന്‍ നോമ്പുണ്ട് ഉസ്മാന്. പള്ളിയില്‍ പോകുന്നതിന് മുമ്പ് വാര്‍ഡിലെ മറ്റൊരന്തേവാസിയായ കോയാക്കയോടൊപ്പം. മുപ്പത് കൊല്ലമായി ആശുപത്രിയില്‍ താമസിക്കുന്ന ഉസ്മാന്‍ വടകര സ്വദേശിയാണ്.

റമദാന്‍ നോമ്പുണ്ട് ഉസ്മാന്. പള്ളിയില്‍ പോകുന്നതിന് മുമ്പ് വാര്‍ഡിലെ മറ്റൊരന്തേവാസിയായ കോയാക്കയോടൊപ്പം. മുപ്പത് കൊല്ലമായി ആശുപത്രിയില്‍ താമസിക്കുന്ന ഉസ്മാന്‍ വടകര സ്വദേശിയാണ്.

ആശുപത്രിയില്‍ ഭക്ഷണം സര്‍ക്കാര്‍ വകയാണ്. അന്തേവാസികള്‍ തന്നെ നടത്തുന്ന കാന്റീനുമുണ്ട്. ഊണിന് പപ്പടത്തിനാണ് ആവശ്യക്കാരേറെ.

ആശുപത്രിയില്‍ ഭക്ഷണം സര്‍ക്കാര്‍ വകയാണ്. അന്തേവാസികള്‍ തന്നെ നടത്തുന്ന കാന്റീനുമുണ്ട്. ഊണിന് പപ്പടത്തിനാണ് ആവശ്യക്കാരേറെ.

ഇബ്രാഹിം

ഇബ്രാഹിം

പത്താം വാര്‍ഡിലെ അന്തേവാസികളായ ഗഫൂറും (നില്‍ക്കുന്നു) ചന്ദ്രനും.

പത്താം വാര്‍ഡിലെ അന്തേവാസികളായ ഗഫൂറും (നില്‍ക്കുന്നു) ചന്ദ്രനും.

വനിതാ വാര്‍ഡില്‍ നിന്നും

വനിതാ വാര്‍ഡില്‍ നിന്നും

പരപ്പനങ്ങാടി സ്വദേശിയായ ഇബ്രാഹിംകുട്ടി. അസുഖവിവരം വൈകി അറിഞ്ഞതിനാല്‍ കാല് നഷ്ടപ്പെട്ടു. അസുഖം മൂര്‍ഛിക്കുമ്പോള്‍ മാത്രമാണ് വരുന്നത്. ഭാര്യയും കുട്ടികളും വന്നു കാണാറുണ്ട്.

പരപ്പനങ്ങാടി സ്വദേശിയായ ഇബ്രാഹിംകുട്ടി. അസുഖവിവരം വൈകി അറിഞ്ഞതിനാല്‍ കാല് നഷ്ടപ്പെട്ടു. അസുഖം മൂര്‍ഛിക്കുമ്പോള്‍ മാത്രമാണ് വരുന്നത്. ഭാര്യയും കുട്ടികളും വന്നു കാണാറുണ്ട്.

മുപ്പത്തഞ്ച് വര്‍ഷമായി ബീവി ആശുപത്രിയിലെത്തിയിട്ട്. മക്കളും മരുമക്കളുമടങ്ങുന്ന കുടുംബത്തെ കാണാന്‍ ഇടയ്ക്ക് തിരൂര് പോയിവരും. ആശുപത്രിയുടെ കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴില്‍ തുടങ്ങിയ ഈ കട നടത്താന്‍ തുടങ്ങിയിട്ട് പതിനഞ്ച് വര്‍ഷമായി.

ഇരിട്ടി സ്വദേശിയായ അച്ചുതന്‍ നായര്‍ (നില്‍ക്കുന്നു). മാതാപിതാക്കളുടെ മരണത്തിനുശേഷം ആശുപത്രിയിലേയ്ക്ക് വന്നു. ടി വി കാണുന്ന ചന്ദ്രന്‍ (ഇരിക്കുന്നു) കണ്ണൂര്‍ സ്വദേശിയാണ്. മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ആവര്‍ത്തിച്ച് കാണിക്കുകയും വളച്ചൊടിക്കുകയും മാത്രമാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു.

തമിഴ്നാട് സ്വദേശിയായ അര്‍സനത്തിന്റെ സ്വന്തം ടി വിയാണിത്. മകനോടൊപ്പം ആശുപത്രിയില്‍ താമസിക്കുന്ന ഇദ്ദേഹം മുപ്പത് വര്‍ഷമായി ഇവിടെ താത്കാലിക ജീവനക്കാരനാണ്. ശമ്പളത്തില്‍ നിന്നും മിച്ചം വെച്ച തുക കൊണ്ട് വാങ്ങിയതാണ് ടി. വി. ഫുട്ബോള്‍ ഇഷ്ടമാണെങ്കിലും ലോകകപ്പ് രാത്രി വൈകിയാണ് സംപ്രേഷണം ചെയ്തത് എന്നുള്ളതുകൊണ്ട് കാണാന്‍ കഴിഞ്ഞില്ല എന്ന് പരിഭവം.

ആശുപത്രി പരിസരം

ആശുപത്രി പരിസരം

kunjiകുഞ്ഞില | kunjila

ചെറുതും വലുതും ചെറുത്തുനിൽപ്പും പേനത്തണ്ടും ചിരിയും

small, big, resistance, pen and a laugh

Leave a Comment